പറവൂർ : ഏഴിക്കര ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിലുള്ള ഉപഭോക്താക്കൾക്ക് ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ അടിക്കടി തടസപെടുന്നതായി പരാതി. ജനറേറ്റർ തകരാറിലായതാണ് കാരണം. വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ് ഉൾപ്പെടെയുള്ളവ ഇതുമൂലം തടസപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഏഴിക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി പറവൂർ ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ അധികൃതർക്ക് പരാതി നൽകി.