kyv
കൊവിഡ് ചികിത്സാ ആശുപത്രിക്ക് വേണ്ട 30 തലയണ സൗജന്യമായി തുറവൂർ മാർ അഗസ്റ്റിൻ സ്കൂളിലെ അദ്ധ്യാപകരും സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും കൂടി പഞ്ചായത്ത് പ്രിസിഡന്റിന് കൈമാറുന്നു

അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും അദ്ധ്യാപകരും പഞ്ചായത്തിൽ ആരംഭിക്കുന്ന പ്രാഥമിക കൊവിഡ് ചികിത്സാ ആശുപത്രിക്ക് വേണ്ട 30 തലയണ സൗജന്യമായി നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് സർക്കാർ സ്‌കൂള്‍ കുട്ടികൾക്ക് നൽകുന്ന 9 ഇന പലവന്ജന കിറ്റ് വിതരണം ചെയ്യാനെത്തിയ പ്രസിഡന്റിന് വിദ്യാർത്ഥികൾ തിരിച്ച് ഉപഹാരം നൽകുകയായിരുന്നു. പഞ്ചായത്ത് പുതിയതായി വൈസ് പ്രിസിഡന്റ് സിൽവി ബൈജു സ്കൂൾ ഹെഡ്മിസ്ട്രസ് മിനി വർഗീസ് , അദ്ധ്യാപകരായ ബേബി ഗ്രീൻസ്, മെർലിൻ, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളായ ജോൺ പോൾ, അപർണ്ണ സജീവ്എന്നിവർ പങ്കെടുത്തു.