accident
മൂവാറ്റുപുഴ കുര്യൻ മലയിൽ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്ന നിലയിൽ .

മൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ചേ ഉണ്ടായ ശക്താമായ കാറ്റിലും മഴയിലും മൂവാറ്റുപുഴ മേഖലയിൽ വ്യാപകമായ നാശനഷ്ടം. മരം വീണ് വീട് തകർന്നു, ഇലക്ട്രിസിറ്റി പോസ്റ്രുകൾ ഒടിഞ്ഞു വീണു, വാഴ, കപ്പ, ജാതി, തേക്ക് അടക്കമുള്ള മരങ്ങൾ കാറ്റിൽ നിലംപൊത്തി. ആവോലി പഞ്ചായത്തിൽ കാവന - കദളിക്കാട് റോഡിൽ എട്ട് വെെദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും, കടപുഴകിയും റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കാവന പുളിക്കായത്ത് കടവിന് സമീപത്താണ് എട്ട് പോസ്റ്റും വഴിനീളെ മറിഞ്ഞത്. ശക്തമായകാറ്റിൽ തേക്കമരങ്ങൾ ലൈനിലേക്ക് മറിഞ്ഞതോടെയാണ് പോസ്റ്റുകൾ ഒടിഞ്ഞത്. പ്രദേശത്തെ വെെദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അതേസമയം മുവാറ്റുപുഴ നഗരസഭയിലെ 25-ാം വാർഡിൽ മരം വീണ് വീട് ഭാഗീകമായി തർന്നു.

കുര്യൻ മല ശ്രീഗോഗുലത്തിൽ അനിൽ കുമാറും കുടുംബവും വാടകക്ക് താമസിക്കുന്ന വീടാണ് തകർന്നത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞ വീടിന്റെ മേൽ കൂര പൂർണ്ണമായി തകർന്നു. ഭിത്തികൾക്കും വിള്ളൽ സംഭവിച്ചു. അപകടം നടക്കുമ്പോൾ അനിൽ കുമാന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് ഓടി എത്തിയ അയൽ വാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇലാഹിയ എജിനിയറിംഗ് കോളേജിലെ നൈറ്റ് സെക്യൂരിറ്റി ജീവനക്കാരനാണ് അനിൽകുമാർ.

പായിപ്ര ഗ്രാമ പ‌ഞ്ചായത്തിലെ പള്ളിച്ചിറയിൽ നെല്ലിമറ്റത്തിൽ ബഷീറിന്റെ നൂറ് വാഴകളും, പാറ്റായിൽ എള്ളുമല അജാസിന്റെ 50 സ്ഥലത്ത് നട്ടിരുന്ന മരച്ചീനിയും വീശിഅടിച്ച നിലംപൊത്തി. പ്രദേശത്ത് പലർച്ചേ വീശിയടിച്ച കാറ്റിൽ പല സ്ഥലത്തും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണതോടെ വൈദ്യുതിയും ഇല്ലാതായി.ഇന്നലെ ഉച്ചയോടെയാണ് വെെദ്യുതി പുസ്ഥാപിച്ചത്.