കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റൽസ് സീനിയർ ജനറൽ മാനേജറായിരുന്ന അമ്പിളി വിജയരാഘവൻ ചുമതലയേറ്റു. ആസ്റ്റർ മെഡ്‌സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവർത്തനങ്ങളിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള അമ്പിളി വിജയരാഘവനായിരിക്കും. കേരള സർവകലാശാലയിൽ നിന്ന് സയൻസ് ബിരുദവും അപ്പോളോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അമ്പിളി ചെന്നൈ, ഹൈദരാബാദ്, കൊളംബോ എന്നിവിടങ്ങളിലെ അപ്പോളോ ഹോസ്പിറ്റലുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.