കൊച്ചി: സുപ്രീംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജിയും തള്ളിയ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൗരോഹിത്യത്തിൽനിന്ന് പുറത്താക്കണമെന്ന് കത്തോലിക്കാസഭയോടും ഇന്ത്യൻ ബിഷപ്പ്സ് കൗൺസിലിനോടും സഭാ സുതാര്യതാ സമിതി (എ.എം.ടി) ആവശ്യപ്പെട്ടു. ഇനിയും ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമല്ല. വിശ്വാസികൾ പൊതുസമൂഹത്തിൽ അപമാനിക്കപ്പെടുന്നത് ഒഴിവാക്കമെന്ന് സമിതി ആവശ്യപ്പെട്ടു.