പറവൂർ : പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി സ്വിച്ച് ഒൺ നിർവഹിച്ചു. സെക്രട്ടറി കെ.ജി. ശ്രീദേവി, ജോയൽ, കെ.ബി. ശ്രീകുമാർ, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. സെല്ലുലോയ്ഡ് മീഡിയ ലാബിന്റെ ബാനറിൽ നിർമ്മിക്കുന്ന ഡോക്യൂമെന്ററി ജോ ജോഹറാണ് സംവിധാനം ചെയ്യുന്നത്.