കോതമംഗലം: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രി, കോതമംഗലം, ഊന്നുകൽ, കോട്ടപ്പടി പൊലീസ് സ്റ്റേഷനുകൾ കോതമംഗലം ഫയർഫോഴ്സ്, ബസേലിയോസ്, ധർമ്മഗിരി ആശുപത്രികൾ സ്നേഹാലയം, വൃദ്ധസദനം എന്നിവിടങ്ങളിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യും.8 ലക്ഷം രൂപ ചിലവഴിച്ച് പി.പി ഇ കിറ്റുകൾ, എൻ 95 മാസ്കുകൾ, ഐസോലേഷൻ ഗൗൺസ്, ഫേയ്സ് ഷീൽഡ്, മാസ്കുകൾ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷ്യനുകൾ, സാനിറ്റൈസർ എന്നിവയാണ് കൈമാറുന്നത്.ഉച്ചയ്ക്ക് രണ്ടിന് തങ്കളം റോട്ടറി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കേരളാ പൊലീസും റോട്ടറിയും കൈകോർത്തുകൊണ്ടുള്ള റോട്ടറി പൊലീസ് എൻഗേജ്മെന്റ് (റോപ്പ്) പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം മുവാറ്റുപുഴ ഡിവൈ എസ്.പി മുഹമ്മദ് റിയാസ് നിർവഹിക്കും.ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ജോസ് ചാക്കോ സാമഗ്രികൾ വിതരണം ചെയ്യും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ: ജോജു എം ഐസക്, മാത്യൂ ജോസഫ്, ജിബുമോൻ വർഗീസ്, ഡോ: സനിൽ ജോസഫ്, പ്രതീഷ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.