ആലുവ: കീഴ്മാട് മണ്ഡലത്തിൽനിന്ന് അയോദ്ധ്യയിൽ കർസേവയിൽ പങ്കെടുത്ത ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. പ്രഭാകരനെ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി ആദരിച്ചു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിനൂപ് എൻ. ചന്ദ്രൻ, ബൂത്ത് പ്രസിഡന്റ് ലിജേഷ് വിജയൻ എന്നിവർ സംബന്ധിച്ചു.