klm

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബ് നടത്തി വരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം പ്രസ് ക്ലബ്ബ് അംഗങ്ങൾക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും നൽകി.പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ: ജോജു എം.ഐസക്കിൽ നിന്നും പ്രസ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് ഏറ്റുവാങ്ങി. ചടങ്ങിൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി പ്രതീഷ് കെ ഫിലിപ്പ്, ട്രഷറർ ഡോ: വിജിത്ത് വി നങ്ങേലി, ഡോ: ഷാജൻ കുര്യാക്കോസ്, പ്രസ് ക്ലബ്ബ് ജോ: സെക്രട്ടറി നിസാർ അലിയാർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റ് പി.എ സോമൻ തുടങ്ങിയവർ പങ്കെടുത്തു.