തൃപ്പൂണിത്തുറ: പെട്രോൾ പമ്പിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പമ്പ് അടച്ചു.ഇരുമ്പനം ബി.പി.സി.എൽ പമ്പിലെ ഒരു ജീവനക്കാരനാണ് കഴിഞ്ഞ രാത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു ജീവനക്കാർ ക്വാറന്റൈയിനിൽ പോയി.