പറവൂർ : സ്കൂൾ മാനേജുമെന്റിന്റെ സഹായത്തോടെ സ്നേഹയ്ക്ക് വീടൊരുങ്ങും. പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ഏഴിക്കര പരേതനായ രാജന്റെ മകൾ സ്നേഹയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് പറവൂർ ഈഴവ സമാജം ഏർപ്പെടുത്തിയ സഹപാഠിക്ക് ഒരു വീട് പദ്ധതിയിലാണ് വീട് നിർമ്മിച്ചു നൽകുന്നത്. രണ്ടാംഘട്ടമായി ഒരു ലക്ഷം രൂപ സ്കൂൾ മാനേജർ പി.എസ് ഹരിദാസ് കൈമാറി. ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, ട്രഷറർ പി.ജെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.