കൊച്ചി: സമർപ്പിത സമൂഹങ്ങൾക്കായുയുള്ള സീറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മിഷൻ സെക്രട്ടറിയായി ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ നിയമിതനായി. കമ്മിഷൻ ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടമാണ്. സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മിഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ കമ്മിറ്റി സെക്രട്ടറി എന്നീ നലികളിൽ പ്രവർത്തിക്കുകയാണ്.