പെരുമ്പാവൂർ: ചേരാനല്ലൂരിൽ പ്രവർത്തനമാരംഭിച്ച സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ടെൽക് ചെയർമാൻ എൻ.സി. മോഹനൻ നിർവഹിച്ചു. സൊസൈറ്റി ചീഫ് പ്രേമോട്ടർ സാനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് എ.എസ്. ബേബി ആറ്റുപുറം, വാർഡ് അംഗങ്ങളായ മിനി ജോസ്, മിനി പൗലോസ്, കോടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, സി.പി.ഐ. (എം)കോടനാട് ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ എന്നിവർ സംസാരിച്ചു. ചേരാനല്ലൂർ പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു പ്രദേശത്ത് സഹകരണ സ്ഥാപനം വേണമെന്നുള്ളത്. അത് യാഥാർത്ഥ്യമായതായും, സഹകരണ സ്ഥാപനം നാടിന്റെ സാമ്പത്തിക സാമൂഹിക ആവശ്യങ്ങൾക്ക് ഉപകാരപ്പെടുംവിധം പ്രവർത്തിക്കുമെന്നു വാർഡ് അംഗം സാനി ജോർജ് പറഞ്ഞു.