കൂത്താട്ടുകുളം: ഹൗസിംഗ് സഹകരണ സംഘം ഭരണസമതി വിദ്യാർത്ഥികൾക്ക് ടിവി നൽകി. പദ്ധതി വിദ്യാർത്ഥിയുടെ രക്ഷകർത്താവിന് നൽകി സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ഉത്ഘാടനം ചെയ്തു.യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ ആൽബിൻ.കെ. ഷാജിയെ അനുമോദിച്ചു. ചടങ്ങിൽ സംഘം ഭരണ സമതി അംഗങ്ങളായ പി.സി. ഭാസ്ക്കരൻ, ഷാജി.കെ.സി, മർക്കോസ് ഉലഹന്നൻ, ലീല കുര്യാക്കോസ്, ഉഷ വിമലാക്ഷൻ, സംഘം സെക്രട്ടറി കെ.എൻ.വിജയപ്പൻ, സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.