കൊച്ചി: പൂണിത്തുറ ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികളായ രണ്ടാം വർഷ ബി.ബി.എ വിദ്യാത്ഥിനി ശിവാനിക്കും ഈ വർഷം പ്ലസ്ടു പാസായ ഷെൻസിക്കും ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ നൽകി. സ്പ്രൗട്ടസ് സൂപ്പർ മാർക്കറ്റ് സ്‌പോൺസർ ചെയ്ത ഫോൺ നഗരസഭ കൗൺസിലർ വി.പി. ചന്ദ്രൻ കുട്ടികൾക്ക് കൈമാറി. അരുൺ അരവിന്ദ്,, നവീൻ സി തുടങ്ങിയവർ പങ്കെടുത്തു.