പറവൂർ : കൈത്തറി മേഖലയെ ദുരിതത്തിലാക്കിയ കൊവിഡിൽ നിന്ന് സംരക്ഷിക്കുന്നതിന് ദേശീയ കൈത്തറി ദിനത്തിൽ കേന്ദ്ര സർക്കാർ കൈത്തറി സംരക്ഷണപാക്കേജ് പ്രഖ്യാപിക്കണമെന്ന് കൈത്തറി തൊഴിലാളി യൂണിയൻ സംസ്ഥാന സമിതിഅംഗം ടി.എസ്. ബേബി ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപയും ആളോഹരി പത്ത് കിലോഗ്രാം ഭക്ഷ്യധാനങ്ങളും നൽകണം. തൊഴിലാളികളുടെയും സംഘങ്ങളുടെയും വായ്പകൾ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.