പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് ഭരണസമിതി യോഗം കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ഓൺലൈനിൽ കൂടി. ലൈഫ് മൂന്നാംഘട്ട അപേക്ഷകൾ പരിഗണിക്കാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുവാനുമായിരുന്നു യോഗം . തുടർന്നുള്ള പഞ്ചായത്ത് കമ്മിറ്റികളും ഓൺലൈനിൽ ആയിരിക്കുമെന്ന് പ്രസിഡന്റ് എ.ഐ. നിഷാദ് അറിയിച്ചു