മൂവാറ്റുപുഴ: നഗരസഭ രണ്ടാം വാർഡൽ പുളിഞ്ചുവട് ലിസ്യു സെന്ററിന് സമീപം എം.സി റോഡിന്റെ വശത്തായി മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം വാർഡ് കമ്മിറ്റി. റോഡിന് സമീപത്തായുള്ള മാതാവിന്റെ കപ്പേളയിലേക്ക് മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണ്. മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യുന്നതിലും നഗരസഭ ജീവനക്കാർ പുലർത്തുന്ന നിസംഗത പ്രദേശ വാസികളോടുളള വെല്ലുവിളിയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുവാൻ തയ്യാറാകാത്ത പക്ഷം കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ജോബി മുണ്ടയ്ക്കൻ അദ്ധ്യക്ഷത വഹിച്ചു. മത്തച്ചൻ വെളയപ്പള്ളിൽ, എൽദോസ് ചേലാടി, ബേസിൽ പഴുക്കാളി, സജി ജോൺ തുടങ്ങിയവർ സംസാരിച്ചു.