കൊച്ചി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 80 ലക്ഷം രൂപയുടെ പദ്ധതികൾക്ക് നഗരസഭ ഇന്ന് തുടക്കം കുറിക്കും. 30000 ഗ്രോ ബാഗുകൾ, കുറ്റിക്കുരുമുളക് ,ഫലവൃക്ഷതൈകൾ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി വിത്തുകൾ, തെങ്ങിൻ തൈ, ചെടിച്ചട്ടി, വാഴക്കന്ന്, പച്ചക്കറി വിത്തുകൾ, ജൈവവളം വിതരണം തുടങ്ങി 13 പദ്ധതികളുടെ ഉദ്ഘാടനം രാവിലെ 10.30 ന് കടവന്ത്ര അമലഭവൻ റോഡിലുള്ള അങ്കണവാടിയിൽ മേയർ സൗമിനി ജെയിൻ നിർവഹിക്കും.