പുത്തൻകുരിശ്: പഞ്ചായത്ത് പരിധിയിൽ ഭൂരഹിത, ഭവന രഹിതർക്കും, ഭൂമിയുള്ള ഭവന രഹിതർക്കും നിലവിൽ പട്ടികയിൽ പേരുൾപ്പെടാത്ത അർഹരായവർക്കും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാം. ജൂലായ് ഒന്നിനു മുമ്പ് റേഷൻ കാർഡ് ലഭിച്ചിട്ടുള്ള മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ ആനുകൂല്ല്യത്തിന് അർഹരാണ്. അപേക്ഷകൾ അക്ഷയ കേന്ദ്രം വഴിയോ, പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്ക്ക് മുഖാന്തരമോ ഓൺലൈനായി 14 നു മുമ്പ് അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.