sidhique

വൈപ്പിൻ : എളങ്കുന്നപ്പുഴ വളപ്പ് ചാപ്പ കടപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ വടക്കേകൂട്ടായി അസൈനാരുടെ മകൻ സിദ്ധിക്കിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ടതാണെന്ന് കരുതുന്നു. ഇന്നലെ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. ഞാറക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മറ്റ് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുകയും ആളെ തിരിച്ചറിയുകയുമായിരുന്നു. പോസ്റ്റ്മാർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.