sreekumar

കൊച്ചി: ബി.ഡി .ജെ. എസ് ചേരാനെല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പഠനോപകരണവിതരണം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ കൊവിഡ് പ്രതിരോധ മാസ്‌ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സോജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അർജ്ജുൻ ഗോപിനാഥ് , മണ്ഡലം സെക്രട്ടറി ഐ. ശശിധരൻ, സെക്രട്ടറി ജിജിമോത്തി എന്നിവർ ആശംസകളർപ്പിച്ചു. അതുല്യ ശശിധരൻ പ്രാർത്ഥനാ ഗാനം ആലപിച്ചു. നിരവധി വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.