കൊച്ചി: ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ജനറൽ ആശുപത്രിക്ക് കീഴിലെ കൊവിഡ് കെയർ സെന്ററിൽ കൊവിഡ് ടെസ്റ്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം.എൽ.എ അറിയിച്ചു. മണ്ഡലം ആസ്തിവികസന പദ്ധതിയിൽ നിന്നുമുള്ള തുക ഉപയോഗിച്ചാണ് പി.സി.ആർ ടെസ്റ്റിംഗ് മെഷീൻ സ്ഥാപിക്കുന്നത്. ജില്ലയിൽ നിലവിൽ ഒരുദിവസം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 200 ആണ്. പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ 400 ടെസ്റ്റുകൾ വരെ 45 മിനിറ്റുകൊണ്ട് നടത്താനാകും. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലും മറ്റ് വൈറസ് രോഗങ്ങളുടെ ടെസ്റ്റിംഗിന് ഈ യൂണിറ്റ് ഉപയോഗിക്കാം.