കൊച്ചി: ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഭാരത് പെട്രോളിയം പാചകവാതക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നു. വാട്ട്‌സ് ആപ്പ് ബുക്കിംഗ്, ഭാരത് ഗ്യാസ് മൊബൈൽ ആപ്പ് ബുക്കിംഗ്, വെബ് ബുക്കിംഗ്, ഓൺലൈൻ പേയ്‌മെന്റ് ,എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പാചകവാതക ബുക്കിംഗും വിതരണവും കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ജി പേ, ആമസോൺ, പേ ടി.എം, ഫോൺപേ, യു.പി.ഐ തുടങ്ങിയ ആപ്പുകളിലും പാചകവാതകം ബുക്ക് ചെയ്യാനും പണം അടയ്ക്കാനും സംവിധാനമുണ്ട്. 7710955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി പാചകവാതകം ബുക്ക് ചെയ്യാമെന്ന് ബി.പി.സി.എൽ അധികൃതർ അറിയിച്ചു.