നെടുമ്പാശേരി: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്ര ശിലാന്യാസം നടക്കുമ്പോൾ നെടുമ്പാശേരിയിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓൺലൈൻ പഠനസൗകര്യാർത്ഥം ടിവി നൽകി ആഘോഷത്തിൽ പങ്കാളികളായി. വാപ്പാലശേരിയിൽ നാടൻപാട്ട് കലാകാരൻ അർജുന്റെ മകന്റെ പഠനത്തിനാണ് ടിവി നൽകിയത്. ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു കരിയാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർ പണിക്കർ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ ശാരി വിനോദ്, സദാശിവൻ, മുരളീധരൻ, സുജിത്ത്, ശ്രേയസ്, സുമേഷ്, സന്തോഷ്, ഷിജു ചെമ്പൻകാട്ടിൽ, ബാലൻ വാപ്പാലശേരി, മധു വാപ്പാലശേരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അർജുനന്റെ നേതൃത്വത്തിൽ ശ്രീരാമഭജന നടന്നു.