ആലുവ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷൻ താത്കാലിക തസ്തികയിൽ ഓരോ ഒഴിവുകൾ ഉണ്ട്. ഗവ. അംഗീകൃത സ്ഥാപനത്തിൽ ബി.എസ്സി / ജനറൽ നഴ്‌സിംഗ് പൂർത്തിയാക്കിയ പാരാ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ളവരെ സ്റ്റാഫ്നഴ്‌സ് തസ്തികയിൽ പരിഗണിക്കും.
ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നീഷൻ കോഴ്‌സ് ഡി.എം.ഇ അംഗീകാരമുള്ളവ പൂർത്തീകരിച്ച് പാരാ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ളവർക്ക് ഡയാലിസിസ് ടെക്‌നീഷൻ തസ്തികയിലേക്ക് അപേക്ഷിക്കാം. അർഹതയുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ രേഖകളും പകർപ്പുകളുമായി 10ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടക്കുന്ന മുഖാമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി അറിയിച്ചു.