കാലടി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനോട് അനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ ശിലാന്യാസ പൂജ നടത്തി. ശ്രീരാമചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിച്ചു. കാലടി ശൃംഗേരി മഠം അസി. മാനേജർ സൂര്യനാരായണഭട്ട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് പി.കെ സുരേഷ് ബാബു, ജില്ലാ ധർമ്മജാഗരൺ മഞ്ച്‌സംയോജകൻ സി.പി അപ്പു, വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രസിഡന്റ് വി.എസ് സുബിൻകുമാർ, ടി.ആര്‍ മുരളീധരൻ, കെ.എസ്. ആർ പണിക്കർ എന്നിവർ പങ്കെടുത്തു.