പള്ളുരുത്തി: മുണ്ടംവേലിയിൽ പുറമ്പോക്ക് തോട് കൈയേറി സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണം കോർപ്പറേഷൻ അധികാരികൾ എത്തി നിർത്തിവയ്പ്പിച്ചു. പള്ളിക്ക് മുൻവശം മൂന്നര മീറ്റർ നീളത്തിലാണ് പണി നടന്നു കൊണ്ടിരുന്നത്. ഇത് മാനാശേരി റോഡുമായ ബന്ധപ്പെട്ട് കിടക്കുകയാണ്. 22, 23 ഡിവിഷനുകളിലായാണ് തോട് സ്ഥിതിചെയ്യുന്നത്. കലുങ്കിൽ നിന്ന്‌ ഏകദേശം 60 മീറ്റർ വടക്കോട്ട് മാറിയാണ് നിർമ്മാണം നടന്നത്. ഇത് കെട്ടിയടക്കുന്നതോടെ പ്രദേശം മുഴുവനും വെള്ളക്കെട്ടിലാകും.കഴിഞ്ഞ മഴക്ക് തന്നെ ഈ ഭാഗം വെള്ളത്തിലായിരുന്നു. കിഴക്ക് ഭാഗത്തു നിന്നും വെള്ളം ഒഴുകി പോകേണ്ട തോടാണ് അടച്ചു കെട്ടിയത്.നാട്ടുകാർ നഗരസഭാ അധികാരികൾക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബിൽഡിംഗ് ഇൻസ്പെക്ടർ എത്തി സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.