കൊച്ചി: പ്ലസ് വൺ പ്രവേശന നടപടികളുടെ ഭാഗമായി സ്‌പോർട്‌സ് ക്വാട്ടയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. രണ്ടു വർഷത്തിനിടയിലെ കാലയളവിൽ നടന്നിട്ടുള്ള കായിക മത്സരങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ കഴിഞ്ഞു കിട്ടുന്ന പ്രിന്റ്ഔട്ടും കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കളർ പകർപ്പും സ്വന്തം ഇമെയിൽ നിന്നും ekmdscplusone@gmail.com എന്നതിലേക്ക് അയക്കണം. സ്‌കോർ കാർഡ് ഇമെയിൽ ഐ.ഡി യിലേക്ക് അയക്കും. സ്കോർ കാർഡ് ഉപയോഗിച്ച് http://sports.hscap.kerala.gov.in/ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: 0484-2367580.