കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന എളമക്കര പ്ളാശേരിൽപറമ്പിൽ പി.ജി. ബാബു (60) മരിച്ചു. കൊവിഡ് സ്ഥിരീകരിക്കാൻ സ്രവം പരിശോധനയ്ക്ക് നൽകി. കടുത്ത പ്രമേഹവും അണുബാധയുംമൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാബുവിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ജൂലായ് 29 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.