ആലുവ: കോൺഗ്രസ് നേതാവ് ആലുവ എടയപ്പുറം കാട്ടുപറമ്പിൽ വീട്ടിൽ അഷറഫ് കാട്ടുപറമ്പിൽ (63) ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്നാണ് സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ സന്ദർശിച്ച ശേഷം വിശദപരിശോധനയ്ക്കായി കാത്തിരിക്കുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. കോൺഗ്രസ് മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ട്രഷററാണ്. കൊവിഡ് ടെസ്റ്റിന് സ്രവം ശേഖരിച്ച ശേഷം കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം കബറടക്കി. ഭാര്യ: നസീമ. മക്കൾ: നവാസ്, നിയാസ്, നാസർ, നഹാസ്, നദീറ. മരുമക്കൾ: അലി, നൂർജഹാൻ, റൈസ.