പിറവം : രണ്ട് ആരോഗ്യപ്രവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിറവം താലൂക്ക് ആശുപത്രിയും പരിസരവും ഫയർഫോഴ്സ് അണുവിമുക്തമാക്കി. പിറവം ഫയർ സ്റ്റേഷൻ ഓഫീസർ സതീശന്റെ നേതൃത്വം നൽകി. അതേസമയം പിറവത്ത് കൊവിഡ് ചികിത്സയിൽ കഴിഞ്ഞ ഏഴ് പേരിൽ 6പേരും രോഗമുക്തരായി. കൊവിഡ് പ്രതിരോധവുമായും ബന്ധപ്പെട്ട് നഗരസഭ നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് പറഞ്ഞു. കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവു. ഹോട്ടലുകൾക്കു മാത്രം രാത്രി 9 മണിവരെ അനുവദിക്കും. പുതുതായി നടപ്പിലാക്കിയ ട്രാഫിക് നിയമങ്ങൾ കർശനമായും പാലിക്കണം . അല്ലെങ്കിൽ കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് ചെയർമാൻ അറിയിച്ചു