കൊച്ചി: നഗരത്തെ സൈക്കിളിംഗ് സൗഹൃദമാക്കാൻ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ചിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സി.എസ്.എം.എൽ നഗരത്തിലെ സൈക്കിളിംഗ് സൗകര്യങ്ങൾ കൂട്ടാൻ തയ്യാറെടുക്കുന്നത്. 95 നഗരങ്ങളാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. നഗരവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നഗരം പരിസ്ഥിതി സൗഹാർദമാക്കാനും പദ്ധതി സഹായിക്കുമെന്ന് സി.എസ്.എം.എൽ സി.ഇ.ഒ അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു.വിജയികളാകുന്ന നഗരത്തിന് ഒരുകോടി രൂപയാണ് സമ്മാനം.