tvchaleng
വധുവരൻമാരായ സ്വാതി എസ് നായരും കിരണും റോജി എം.ജോൺ എം.എൽ.എയ്ക്ക് ടിവി കൈമാറുന്നു

അങ്കമാലി: കൊവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി റോജി എം. ജോൺ എം.എൽ.എ. ഏർപ്പെടുത്തിയിട്ടുള്ള ടിവി ചലഞ്ചിൽ വധു വരൻമാർ പങ്കാളികളായി. കറുകുറ്റി ശ്രീ കൃഷ്ണപുരം ചന്ദ്രത്തിൽ ശശികുമാർ ലതിക ദമ്പദിമാരുടെ മകൾ സ്വാതി എസ്. നായരും, ഇടപ്പിള്ളി മണാക്കോലിൽ ഡോ. സുനിൽകുമാർ സ്മിത ദമ്പദിമാരുടെ മകൻ കിരണുമായിട്ടുള്ള വിവാഹ ചടങ്ങിലാണ് റോജി എം. ജോൺ എം.എൽ.എക്ക് ടിവി കൈമാറിയത്. കറുകുറ്റി പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി ചന്ദ്രത്തിൽ നാരായണൻ നായരുടെയും പാറുകുട്ടി അമ്മയുടെയും ഓർമക്കായി ഏർപ്പെടുത്തിയ സാമ്പത്തിക സഹായം കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കരക്കും, കറുകുറ്റി ദേശീയ വായനശാല അതിർത്തിക്കുള്ളിലെ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ ചെക്കുകൾ പ്രസിഡന്റ് കെ.കെ. ഗോപി മാസ്റ്റർക്കും വധു വരൻമാർ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അരുൺകുമാർ, കറുകുറ്റി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.എ. ബ്രമരാജ്, വി.എസ്. ശ്രീവൽസൻ, ജെയ്‌സൺ വിതയത്തിൽ, എ.ഡി.പോളി, ജോസ് ചക്ക്യേത്ത്, നൈജു ഔപ്പാടൻ എന്നിവർ സംസാരിച്ചു.