അങ്കമാലി: തുറവൂർ മേഖലയിൽ നിശ്ചിത എണ്ണം വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപികരിച്ച് ബോധവത്കരണം നടത്താൻ ജില്ലാകളക്ടർ നിർദേശിച്ചതായി തുറവൂർ പഞ്ചായത്ത് പ്രിസഡന്റ് കെ. വൈ വർഗീസ് അറിയിച്ചു. രോഗവ്യാപന സാധ്യതയുള്ള 4 ,14 ,13 ,9 വാർഡിലെ ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കാൻ ഉദ്ദേശിക്കുന്നത്. തുറവൂരിൽ ആദ്യമായാണ് രോഗവ്യാപനമുണ്ടായ പ്രദേശങ്ങളിൽ എല്ലാം നിശ്ചിത എണ്ണം വീടുകൾ ചേർത്ത് ക്ലസ്റ്ററുകൾ ആക്കുന്നത് .