മരട്: 1992ൽ അയോദ്ധ്യയിൽ കർസേവയ്ക്ക് നേതൃത്വം നൽകി ജയിൽവാസം അനുഭവിച്ച ബി.ജെ.പി സംസ്ഥാന സമിതി അംഗം കുണ്ടന്നൂർ കോച്ചാത്തുരുത്തിൽ കെ.കെ. മേഘനാഥനെ ബി.ജെ.പി നെട്ടൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാടഅണിയിച്ച് ആദരിച്ചു. നെട്ടൂർ മേൽപ്പാലം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കർഷകമോർച്ച ജില്ലാ കമ്മിറ്റിഅംഗം എം.കെ. മധുസൂദനൻ പൊന്നാടഅണിയിച്ച് ആദരിച്ചു. നെട്ടൂർ ഏരിയ പ്രസിഡന്റ് വി.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. അഭിലാഷ് നെടുമ്പിള്ളിൽ, ബി.ഡി.ജെ.എസ് മരട് മുനിസിപ്പൽ പ്രസിഡന്റ് സി.കെ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.