മൂവാറ്റുപുഴ: സ്വർണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിടുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് മൂവാറ്റുപുഴയിൽ കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹസമരം നടത്തും. കെ.പി.സി.സി. അംഗങ്ങൾ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡന്റുമാർ എന്നിവരാണ് പങ്കെടുക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന സമരം.കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചയിരിക്കും സമരം.