lionskit

കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ ചെല്ലാനം, കണ്ടക്കടവ്, പള്ളിത്തോട് തുടങ്ങിയ തീരദേശ മേഖലകളിലേക്ക് ഭക്ഷ്യധാന്യങ്ങളും മറ്റു ആവശ്യസാധനങ്ങളും അടങ്ങിയ 700 കിറ്റുകൾ നൽകി. കിറ്റുകളും വഹിച്ചുള്ള വാഹനം തോപ്പുംപടി ബി.ഒ.ടി പാലത്തിനു സമീപം അസിസ്റ്റന്റ് കമ്മിഷണർ എസ്.ടി സുരേഷ് കുമാർ ഫ്ലാഗ് ഒഫ് ചെയ്തു.

മൂന്നര ലക്ഷം രൂപയുടെ വസ്തുക്കളാണ് നൽകിയത്. ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു. 500 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സെറ്റുകൾ, പ്രമേഹരോഗികൾക്ക് 2000 ഗ്ലൂക്കോമീറ്ററുകൾ, 5000 ഓട്ടോറിക്ഷ സാനിറ്റൈസറുകൾ, പൊലീസ് സ്റ്റേഷനുകൾക്കും വില്ലേജ് ഓഫീസുകൾക്കും ഉൾപ്പെടെ 500 പൊതുസ്ഥലങ്ങളിൽ ഓട്ടോമാറ്റിക് സാനിറ്റൈസേഷൻ ഡിസ്‌പെൻസറുകൾ എന്നിവ നൽകി. ഭവനം, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച് ഒരു ലക്ഷം പേർക്ക് പ്രയോജനം പദ്ധതികൾനടപ്പാക്കും സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. കെ ജോസഫ് മനോജ്, ഭാരവാഹികളായ സി.എം അത്താവുദ്ദിൻ, കെ.ബി ഷൈൻ കുമാർ, കെ.ജെ സജീവ്, സി.ജെ ജെയിംസ്, ജോസഫ് മാത്യു, ഫാ. മരിയൻ അറയ്ക്കൽ എന്നിവർ സംസാരിച്ചു. ലയൺസ് ഭാരവാഹികളായ കുമ്പളം രവി, ടി.എം ബേബി, സി.എൽ തോംസൺ, പൗലോസ് കെ. മാത്യു, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ എന്നിവർ പങ്കെടുത്തു.