ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ സഹകരണത്തോടെ അശോകപുരം ശാഖയിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണംചെയ്തു. ശാഖാ പ്രസിഡന്റ് എസ്. രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാലകൃഷ്ണൻ കൊല്ലിക്കര, സി.വി. ശങ്കരൻ, കെ.ആർ. ബിനിൽ, ആശാരിപ്പറമ്പിൽ വിജയൻ എന്നിവർ സംബന്ധിച്ചു.