കൊച്ചി: കെ.പി.സി.സി പ്രസിഡന്റും നിയമസഭാംഗവും ഗവർണറുമായിരുന്ന കെ.എം. ചാണ്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി ഓഫീസിൽ മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. നേതാക്കളായ മുഹമ്മദ് ഷിയാസ്, കെ.വി.പി കൃഷ്ണകുമാർ, ജോഷി പള്ളൻ, വി.കെ. ശശികുമാർ, കെ.വി. ആന്റണി എന്നിവർ പങ്കെടുത്തു.