കിഴക്കമ്പലം: പഴന്തോട്ടത്തെ സ്വകാര്യ ക്ളിനിക്കിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ പനിയുമായി പരിശോധനയ്ക്കെത്തിയ രോഗിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഡോക്ടർക്കും രോഗബാധ കണ്ടെത്തിയത്. ആശുപത്രി മൂന്ന് ദിവസത്തേയ്ക്ക് അടച്ചിട്ട് അണു നശീകരണ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നല്കി. കഴിഞ്ഞ 29 മുതൽ ക്ളിനിക്കിലെത്തിയ മുഴുവൻ പേരും 14ദിവസം ക്വാറന്റൈനിൽ പോകണമെന്നും ഇക്കാര്യം ആരോഗ്യ വകുപ്പിനെയോ, കുന്നത്തുനാട് പൊലീസിനെയോ വിവരമറിയിക്കണം. ആശുപത്രയിലെത്തിയ നൂറിലധികം പേരെ പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർ ഉടനടി പൊലീസുമായി 0484 2688260 നമ്പറിലോ, 9544942149 വാട്സ് ആപ്പു വഴിയോ വിവരമറിയിക്കണം.