augustin

വൈപ്പിൻ : എളങ്കുന്നപ്പുഴ വളപ്പ് കിഴക്ക് പഞ്ചായത്ത് ജെട്ടിക്ക് സമീപം മത്സ്യബന്ധനത്തിനിടെ തൊഴിലാളി കായലിൽ വീണ് മരിച്ചു. വളപ്പ് പള്ളത്തുശേരി അഗസ്റ്റിൻ (അച്ചൂട്ടി 66) ആണ് മരണമടഞ്ഞത്. അഗസ്റ്റിൻ വഞ്ചിയിൽനിന്ന് കായലിലേക്ക് വീണപ്പോൾ കൂടെയുണ്ടായിരുന്ന ചക്കാലക്കൽ ബാബു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തി. വൈകിട്ട് നാല് മണിയോടെ മൃതദേഹം കണ്ടെത്തി. ഇന്ന് സംസ്‌കരിക്കും. ഭാര്യ : ഉഷ. മക്കൾ : അനു, മനു, മിന്ന. മരുമക്കൾ : ടാനിയ, നിഷാദ്.

എസ്.ശർമ്മ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. ആവശ്യമായ ധനസഹായം അനുവദിക്കണമെന്നും സർക്കാരിനോടും ജില്ലാ ഭരണകൂടത്തിനോടും എം.എൽ.എ ആവശ്യപ്പെട്ടു.