കാലടി: കാലടി പട്ടണത്തിലെ അശാസ്ത്രീയ കാനനിർമ്മാണം മൂലം രണ്ടടി വെള്ളം മലയാറ്റൂർ റോഡിലെ കടകളിൽ കയറി. വാട്ടർ ടാങ്ക് മുതൽ എം.സി.റോഡിന്റെ ഇരുവശത്തും പത്തടി ആഴം കാനയ്ക്കുണ്ട്. എന്നാൽ ശങ്കരാചാര്യ സ്തുപം മുതൽ ഒന്നര അടി ആഴമാണ് ഉള്ളത്. കനത്ത മഴയിൽ ഒഴുകിയെത്തുന്ന മഴവെള്ളം കാനയിൽ നിന്നും റോഡിലേക്ക് ഒഴുകുന്നതാണ് വെള്ള കെട്ടിനു കാരണമെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. കാനയിലെ നീർവാഴ്ചയ്ക്ക് തടസം അശാസ്ത്രീയ നിർമ്മാാണം മൂലമാണ്. പത്തുുകോടി രൂപ ചെലവിട്ടാണ് കാലടി പട്ടണത്തിലെ കാനനിർമ്മാണവും കൈവരിയും സ്ഥാപിച്ചിട്ടുള്ളത്.മഴ കനത്തതയോടെ കടകളിലേയ്ക്ക് വെള്ളം കയറുന്നത് വ്യാപികളെ ആശങ്കയിലാക്കുന്നു. ഉടൻ പരിഹാരമുണ്ടാക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് വ്യാപാരികൾ ആവശ്യപ്പെട്ടു.