കാലടി: കാലടി പഞ്ചായത്തിൽ വാർഡ് ആറിൽ ജില്ല പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എസ്.സി കമ്മ്യൂണിറ്റി ഹാൾ, ജില്ലപഞ്ചായത്തംഗം ശാരദമോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ തുളസി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം ഗീത ബാബു , വൈസ് പ്രസിഡന്റ് വാലസ് പോൾ, അങ്കമാലി ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി ജോർജ് എന്നിവർ പങ്കെടുത്തു.