കിഴക്കമ്പലം: താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ ഫീസ് വർദ്ധനയെക്കുറിച്ച് സ്‌കൂളിലെ ഒരു വിഭാഗം രക്ഷിതാക്കൾ വ്യാജ പ്രചാരണം നടത്തുന്നതായി സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. സർക്കാരിന്റെയും കോടതി വിധിയുടെയും അടിസ്ഥാനത്തിൽ സ്‌കൂളിലെ ഫീസ് വർദ്ധിപ്പിച്ചിട്ടില്ല. 10 ശതമാനം കുറച്ചുള്ള ഫീസാണ് രക്ഷിതാക്കളെ അറിയിച്ചിരുന്നത്. എന്നാൽ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ ഫീസിൽ നിന്നു 20 ശതമാനം തുക കുറച്ചു നൽകും. ഫീസ് അടയ്ക്കുവാൻ നിർദേശിച്ചിരിക്കുന്ന ജൂലായ്, ഒക്ടോബർ, ഡിസംബർ ഇൻസ്​റ്റാൾമെന്റുകളുടെ കാലാവധി ഓരോ മാസം കൂടി നീട്ടി അനുവദിക്കുന്നതാണ്.