ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി ബസാറിൽ കയറ്റിറക്ക് ജോലിയിൽ ഏർപ്പെട്ട തൊഴിലാളി ഭക്ഷണം കിട്ടാതെ കുഴഞ്ഞു വീണു. വീഴ്ചയിൽ ഇയാളുടെ തലക്ക് പരിക്കേറ്റു. യൂണിയൻ തൊഴിലാളി സലിം (55) ആണ് കുഴഞ്ഞ് വീണത്. സലിമിനെ ഇതുവഴി വന്ന ഓട്ടോ തൊഴിലാളി മുജീബ് റഹ്മാൻ ആദ്യം കരുവേലി ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. മൂന്ന് തുന്നിക്കെട്ടലുകളുണ്ട്.