കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷി ഭവനിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങിനും വാഴയ്ക്കും വളം പെർമിറ്റിന് വേണ്ടി അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷകർ തന്നാണ്ടു കരമടച്ച രസീത് സഹിതം കൃഷി ഭവനിൽ 15നകം അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.