പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്.ടു. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നാൽപ്പത് കുട്ടികൾക്കാണ് കാഷ് അവാർഡും മെമന്റോയും നൽകിയത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ്, ഭരണസമിതിയംഗങ്ങളായ പി.പി. അൽഫോൻസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, സാജു ജോസഫ്, പി.വി. മനോജ്, എം.ആർ. ജൂഡ്‌സ്, ദിപു റാഫേൽ, ജോർജ് ചെട്ടിയാക്കുടി, ജിജി ശെൽവരാജ്, എൽസി ഔസേഫ്, സഹകരണ വകുപ്പ് ഓഡിറ്റർ നിഷ മോൾ, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ എന്നിവർ സംസാരിച്ചു.