പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 17ാം വാർഡിലെ വാച്ചാൽ പാടവും സമീപ പ്രദശങ്ങളും അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി. ഏക്കർ കണക്കിന് സ്ഥലങ്ങൾ ഇതിനോടകം നികത്തി അനധികൃത ഗോഡൗണും മറ്റും നിർമ്മിച്ചു. ഇതിന് സമീപമുള്ള നിലങ്ങളാണ് ഇപ്പോൾ നികത്തുന്നത്. ഗോഡൗണിലേക്ക് വരുന്ന വാഹനങ്ങളിലാണ് മണ്ണ് എത്തിക്കുന്നു. കരിങ്കൽ ഭിത്തി കെട്ടിത്തിരിച്ച ശേഷമാണ് നികത്തൽ. അതേസമയം റവന്യു-പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമീപവാസികൾ ആരോപിച്ചു. നികത്തിയ നിലങ്ങളിൽ വലിയ ഗോഡൗണുകൾ കെട്ടിപ്പൊക്കും.യാതൊരു അനുമതിയും കൂടാതെയാണ് നിർമ്മാണം. പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ചാണ് ഭൂമി നകത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.നിലം നികത്തി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകരുതെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.