വൈപ്പിൻ : എളങ്കുന്നപ്പുഴ പൂക്കോട് വീരൻപുഴയിൽ രണ്ട് വഞ്ചികൾ മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ നായരമ്പലം കടുവങ്കശേരി സന്തോഷിന്റെ (50) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. മൃതദേഹം നായരമ്പലം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ : ബിന്ദു. മകൻ : ആദിത്യൻ.
എളങ്കുന്നപ്പുഴ അടിമകണ്ടത്തിൽ സിദ്ധാർത്ഥൻ, പച്ചാളം ഷൺമുഖപുരം കാരക്കാട്ട് പറമ്പിൽ സജീവൻ എന്നിവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.